ഇലക്ട്രോണിക് ഉപകരണങ്ങൾ കയറ്റിയിറക്കാൻ ജീവനക്കാരെ നിയോഗിക്കാം: ഹൈക്കോടതി
Saturday, October 16, 2021 1:09 AM IST
കൊച്ചി: മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിയിറക്കിനു ചുമട്ടുതൊഴിലാളികളെ നിയോഗിക്കേണ്ടതില്ലെന്നും സ്ഥാപനമുടമയ്ക്ക് ഇതിനായി വൈദഗ്ധ്യമുള്ള സ്വന്തം ജീവനക്കാരെ നിയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിയിറക്കിനു സ്വന്തം ജീവനക്കാരെ നിയോഗിക്കുന്നതിനു പോലീസ് സംരക്ഷണം തേടി ആലപ്പുഴ സ്വദേശി ആര്. ബാലകൃഷ്ണന്, എറണാകുളം സ്വദേശികളായ കൃഷ്ണകുമാര്‍, എം.എസ്. സതീഷ് എന്നിവര്‍ നല്കിയ ഹര്‍ജികളില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
മികച്ച രീതിയില്‍ പായ്ക്ക് ചെയ്തു വരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ എളുപ്പം തകരില്ലെന്നും ആ നിലയ്ക്ക് ചുമട്ടുതൊഴിലാളികളെ നിയോഗിക്കാമെന്നുമായിരുന്നു ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വാദം. എന്നാല്‍, ഈ വാദം ഹൈക്കോടതി തള്ളി.