വ്യാജ ഡീസൽ ഉപയോഗം തടയും: മന്ത്രി
Thursday, October 21, 2021 10:50 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ചില ഭാഗങ്ങളിൽ സ്റ്റേജ് കാരിയേജുകളിൽ ഡീസലിനു പകരം അപകടകരമായി മായം ചേർത്ത ലൈറ്റ് ഡീസൽ ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ആന്റണി രാജു ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി.
കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വ്യവസായ ആവശ്യത്തിനായുള്ള ലൈറ്റ് ഡീസൽ, മായം ചേർന്ന മറ്റ് ഇന്ധനങ്ങൾ എന്നിവ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് അപകടകരവും മലിനീകരണത്തിന് ഇടയാക്കുന്നതുമാണ്.
പ്രമുഖ പൊതുമേഖലാ ഇന്ധനക്കമ്പനികളുമായി ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ നവംബർ ആദ്യവാരം യോഗം ചേരാൻ മന്ത്രി നിർദേശം നൽകി.