ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ ഏറ്റക്കുറച്ചിൽ
Sunday, October 24, 2021 12:21 AM IST
തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ഇന്നലെ പകൽ ജലനിരപ്പ് കുറഞ്ഞെങ്കിലും രാത്രിയോടെ വീണ്ടും കൂടി. ഇന്നലെ രാവിലെ എട്ടിന് ജലനിരപ്പ് 2398.20 അടിയായിരുന്നെങ്കിൽ ഉച്ചകഴിഞ്ഞു മൂന്നിന് 2398.16 അടിയിലേക്ക് കുറഞ്ഞു.
എന്നാൽ വൈകുന്നേരം ആറിന് ജലനിരപ്പ് 2398.28 അടിയിലേക്ക് ഉയർന്നു. നിലവിൽ മൂന്നാം നന്പർ ഷട്ടറിലൂടെ സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് ഒഴുക്കിവിടുന്നത്.
വെള്ളിയാഴ്ച രാത്രിയും ഇന്നലെ പകലും പദ്ധതിപ്രദേശത്ത് കാര്യമായ മഴ ലഭിച്ചിരുന്നില്ല. എന്നാൽ, ഇന്നലെ ഉച്ചകഴിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. നിലവിൽ ഓറഞ്ച് അലർട്ട് ലെവലിലാണ് ഇടുക്കിയിലെ ജലനിരപ്പ്.