അഖില കേരള ബൈബിൾ- സഭാചരിത്ര ക്വിസ്
Wednesday, December 1, 2021 1:29 AM IST
പുന്നത്തുറ: പുന്നത്തുറ വെള്ളാപ്പള്ളി ഇടവക ദേവാലയ ശതാബ്ദിയോടനുബന്ധിച്ച് സ്ഥാപകൻ പുണ്യശ്ലോകനായ ജോണ്‍ പൊറ്റേടത്തിലച്ചന്റെ സ്മാരണാർഥം നടത്തുന്ന അഖില കേരള ബൈബിൾ-സഭാചരിത്ര ക്വിസ് മത്സരം രണ്ടിനു രാവിലെ 11നു നടക്കും.
വെള്ളാപ്പള്ളി പാരീഷ് ഹാളിൽ നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് പതിനായിരം രൂപയും എവർറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനത്തിനു ഏഴായിരം രൂപയും എവർറോളിംഗ്ട്രോഫിയും മൂന്നാം സ്ഥാനത്തിനു അയ്യായിരം രൂപയും എവർറോളിംഗ്ട്രോഫിയും നൽകും. നാലു മുതൽ ആറു സ്ഥാനങ്ങളിലെത്തുന്ന വിജയികൾക്കു നാലായിരം, മൂവായിരം, രണ്ടായിരം രൂപ ക്രമത്തിൽ സമ്മാനിക്കും.
10 വരെ സ്ഥാനങ്ങളിലെത്തുന്നവർക്കു ആയിരം രൂപയും പ്രോത്സാഹനസമ്മാനങ്ങളും നല്‍കും. രജിസ്ട്രേഷൻ ഫീസ് 200 രൂപ. ഒരു സണ്‍ഡേ സ്കൂളിൽനിന്നും ഒന്നിൽ കൂടുതൽ ടീമുകൾക്കു പങ്കെടുക്കാം. ഒരു ടീമിൽ പരമാവധി മൂന്ന് അംഗങ്ങൾ. രജിസ്റ്റർ ചെയ്യേണ്ട നന്പർ 8547128524. അവസാനതീയതി 26. മത്സരവിഷയങ്ങൾക്കും മറ്റു വിവരങ്ങൾക്കും ഫാ. സെബാസ്റ്റ്യൻ മാന്പ്ര-6282697177. സിസ്റ്റർ ലിസ് എസ്എച്ച് 8281687854. സിബി സ്കറിയ 9495048190.