മതഭീകരവാദികൾക്കു മുഖ്യമന്ത്രിയുടെ പിന്തുണ: കെ.സുരേന്ദ്രൻ
Friday, December 3, 2021 12:22 AM IST
തിരുവനന്തപുരം : മതഭീകരവാദികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണ നൽകുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
പോപ്പുലർ ഫ്രണ്ടിന്റെ അതിക്രമങ്ങൾ തടയാൻ പോലീസിന് സാധിക്കുന്നില്ല.കരുനാഗപ്പള്ളിയിൽ പോപ്പുലർഫ്രണ്ട് ഓഫീസ് റെയ്ഡ് നാടകമായിരുന്നു. അതു പോലീസ് തന്നെ ചോർത്തി നൽകി-അദ്ദേഹം ആരോപിച്ചു.