ഇങ്ങോട്ട് അടിച്ചാൽ തിരിച്ചടിക്കുന്നതും സെമി കേഡറിന്റെ ഭാഗമാണെന്നു കെ. മുരളീധരൻ
Saturday, January 22, 2022 1:33 AM IST
തിരുവനന്തപുരം: ഇങ്ങോട്ട് തല്ലുന്പോൾ കൊള്ളുന്നതും കൊലപാതകവുമല്ല സെമി കേഡറെന്നും ഇങ്ങോട്ട് അടിക്കുന്പോൾ തിരിച്ചടിക്കുന്നതും സെമി കേഡറിന്റെ ഭാഗം തന്നെയാണെന്നും കോണ്ഗ്രസ് നേതാവ് കെ. മുരളീധരൻ എംപി.
വളഞ്ഞിട്ട് തല്ലിയാൽ പിന്നെ എന്തുചെയ്യും. പോലീസിൽ നിന്നും നീതി കിട്ടില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി കെ. മുരളീധരൻ പറഞ്ഞു.