ഗര്‍ഭിണികളുടെ നിയമനം: ഉത്തരവ് പിന്‍വലിക്കണമെന്ന്
Saturday, January 29, 2022 1:16 AM IST
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഗര്‍ഭിണിക്ക് തൊഴിലും പ്രമോഷനും നിഷേധിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ.
ഉദ്യോഗാര്‍ഥികള്‍ മൂന്നു മാസത്തിലേറെ ഗര്‍ഭിണികളാണെങ്കില്‍ പ്രസവം കഴിഞ്ഞ് നാലു മാസം പിന്നിട്ട ശേഷമേ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയൂവെന്നാണ് ഉത്തരവ്.
ഇതു പിന്‍വലിക്കാന്‍ കേന്ദ്രധനമന്ത്രി നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വനിതകളായ ബാങ്ക് ജീവനക്കാരും കൂട്ട ഇ-മെയില്‍ അയയ്ക്കുമെന്ന് അവർ അറിയിച്ചു.