ഇരട്ടസഹോദരനെ യുവാവ് കൊലപ്പെടുത്തി
Tuesday, May 17, 2022 1:47 AM IST
കേളകം(കണ്ണൂർ): ഇരട്ട സഹോദരനെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കേളകം വെണ്ടേക്കുംചാലിലെ പള്ളിപ്പാട്ട് രവീന്ദ്രൻ-സുലേഖ ദന്പതികളുടെ മകൻ അഭിനേഷിനെ (31)യാണ് അഖിലേഷ് കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. കുടുംബവഴക്കാണു കൊലപാതകത്തിനു പിന്നിലെന്ന് സംശയിക്കുന്നു. കൊലപാതകത്തിനുശേഷം അഖിലേഷ് കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുന്നെന്ന നിരവധി പരാതികൾ അഭിനേഷിനെതിരേ ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. കൊലപാതകസമയത്ത് അഖിലേഷ് മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. സിനിയാണ് അഭിനേഷിന്റെ ഭാര്യ. മകൾ: ദിയ.