ഉന്നത വിദ്യാഭ്യാസ ഹബാക്കി കേരളത്തെ മാറ്റുമെന്നു മുഖ്യമന്ത്രി
Tuesday, July 5, 2022 12:15 AM IST
തിരുവനന്തപുരം: വിദേശ വിദ്യാർഥികളെക്കൂടി ആകർഷിക്കുന്ന വിധത്തിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ് ആക്കി കേരളത്തിലെ സർവകലാശാലകളെ മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ഇതിനായി വലിയ തുക ചെലവഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ 100 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നു മന്ത്രി ആർ.ബിന്ദു പറഞ്ഞു. പുതുതലമുറ കോഴ്സുകളടക്കം ആരംഭിച്ച് ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കും.