സ്വാതന്ത്ര്യദിനം: പ്രത്യേക നിയമസഭാ സമ്മേളനം ഉപേക്ഷിച്ചേക്കും
Tuesday, August 9, 2022 1:09 AM IST
തിരുവനന്തപുരം: ഗവർണർ ഉടക്കി നിൽക്കുന്ന സാഹചര്യത്തിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് നിയമസഭ വിളിച്ചു ചേർക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചേക്കും.
പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ സ്വാതന്ത്ര്യദിനത്തിനു ശേഷം പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നത് സർക്കാർ ആലോചിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതു കൂടുതൽ കുരുക്കാകുമെന്നാണു വിലയിരുത്തൽ.
ഓർഡിനൻസുകൾ വീണ്ടും ഇറക്കാൻ ഗവർണർ ഒപ്പിട്ടാൽ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നതോടെ ഇവ വീണ്ടും പുതുക്കി ഇറക്കേണ്ടി വരും. നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസം മുതൽ 42 ദിവസം കഴിയുന്പോൾ ഓർഡിനൻസുകൾ അസാധുവാകും.