കരാർ മേഖലയിലെ പ്രശ്നങ്ങൾ: ഉന്നതതല യോഗം വിളിക്കണം
Friday, August 12, 2022 1:08 AM IST
തിരുവനന്തപുരം: നിർമാണ കരാർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നതതല യോഗം വിളിക്കണമെന്ന് ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് സ്റ്റേറ്റ് കോ ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി, ധനമന്ത്രി, നിർമാണ വകുപ്പുകളുടെ മന്ത്രിമാർ, സെക്രട്ടറിമാർ, ചീഫ് എൻജിനീയർമാർ, കരാറുകാരുടെ സംഘടനാ പ്രതിനിധികൾ എന്നിവരെ യോഗത്തിൽ പങ്കെടുപ്പിക്കണം. ടാറിന്റെ വിപണി വിലയും അടങ്കൽ വിലയും തമ്മിലുള്ള അന്തരം കൂടി കാരറുകാർക്കു നൽകുകയും ചെയ്താൽ മാത്രമേ സത്യസന്ധമായി കുഴികൾ അടയ്ക്കാൻ സാധിക്കുകയുള്ളു.
ജിഎസ്ടി പ്രശ്നം പരിഹരിക്കാത്തതു മൂലം കരാറുകാരുടെ ബില്ലുകൾ പ്രൈസ് സോഫ്റ്റ് വെയറിൽ കയറ്റാൻ കഴിയുന്നില്ല. 25 ലക്ഷത്തിനു മുകളിലുള്ള ചെക്കുകൾ ട്രഷറിയിൽ മാറാൻ കഴിയുന്നില്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.