ബസിലിക്ക സംഘര്‍ഷം പോലീസ് റിപ്പോര്‍ട്ട് കൈമാറി
Wednesday, November 30, 2022 12:46 AM IST
കൊച്ചി: ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്ച എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പോലീസ് ഇന്നലെ ആര്‍ഡിഒക്ക് കൈമാറി. എറണാകുളം സെന്‍ട്രല്‍ സിഐ വിജയശങ്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അതേസമയം സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങളില്‍ രേഖകള്‍ ഹാജരാക്കിയവ ഇന്നലെ ഉടമകള്‍ക്ക് വിട്ടു നല്കി. നാൽപ്പതോളം വാഹനങ്ങളാണ് പോലീസ് സംഭവദിവസം കസ്റ്റഡിയിലെടുത്തത്. ഇതില്‍ 28 വാഹനങ്ങള്‍ ഇന്നലെ വിട്ടുനല്‍കിയതായി പോലീസ് അറിയിച്ചു.