ലൈഫ് മിഷനിൽ ചെലവഴിച്ചത് 7.05 ശതമാനം തുക മാത്രം
Wednesday, March 29, 2023 12:42 AM IST
തിരുവനന്തപുരം: സാന്പത്തിക വർഷം അവസാനിക്കാൻ ദിവസം മാത്രം അവശേഷിക്കേ ഭവനനിർമാണ പദ്ധതിയായ ലൈഫ് മിഷന് അനുവദിച്ച തുകയിൽ 7.05 ശതമാനം തുക മാത്രമാണു ചെലവഴിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ലൈഫ് മിഷനു വേണ്ടി 717 കോടി അനുവദിച്ചിട്ട് 7.05 ശതമാനം തുകമാത്രമാണു ചെലവഴിച്ചത്. 9.60 ലക്ഷം പേർ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിരുന്നു. ഇതിൽനിന്നു തെരഞ്ഞെടുത്ത 3.5 ലക്ഷം പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 14,000 വീടുകൾക്കു മാത്രമാണു കരാർ വച്ചതെന്നും അദ്ദേഹം പറഞ്ഞു.