ബാങ്കില്‍ താത്കാലിക ജീവനക്കാരനായി പ്രവേശം, സ്ഥാനക്കയറ്റത്തോടെ തട്ടിപ്പില്‍ പങ്കാളിയായി
Wednesday, September 27, 2023 6:18 AM IST
ഇരിങ്ങാലക്കുട: ഇഡി അറസ്റ്റ് ചെയ്ത കരുവന്നൂര്‍ സഹകരണ ബാങ്കിലെ മുന്‍ സീനിയര്‍ അക്കൗണ്ടന്റ് പൊറത്തിശേരി തുറുപറമ്പില്‍ ചെല്ലിക്കര വീട്ടില്‍ ജില്‍സ് (43) താത്കാലികാടിസ്ഥാനത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് സീനിയര്‍ ക്ലര്‍ക്കും സീനിയര്‍ അക്കൗണ്ടന്റുമായി മാറി. ഇതിനിടെ ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിന്റെ ചുമതലയും വഹിച്ചിരുന്നു.
പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനത്തിന്റെ പൊറത്തിശേരി മേഖല ട്രഷററായതോടെ ബാങ്കിലെ ഉന്നതസ്ഥാനങ്ങള്‍ ലഭിക്കുകയായിരുന്നു. ബാങ്കിലെ സീനിയര്‍ അക്കൗണ്ടന്റായതോടെയാണ് തട്ടിപ്പുകളില്‍ കൂട്ടാളിയാകുന്നത്. തട്ടിപ്പ് കേസില്‍ പ്രതിയായ ബിജു കരീമിന്റെ പിതാവിന്റെ പേരില്‍ ജില്‍സും ബിജോയിയും കൂട്ടുചേര്‍ന്ന് സിസിഎം ട്രേഡേഴ്സ് എന്ന സ്ഥാപനം മാപ്രാണത്ത് ആരംഭിച്ചു. കരുവന്നൂര്‍ ബാങ്കിന്റെ സഹകരണ സൂപ്പര്‍മാര്‍ക്കറ്റിലേക്കുള്ള സാധനങ്ങള്‍ ഈ സ്ഥാപനത്തില്‍ നിന്നാണ് എടുത്തിരുന്നത്. ഈ സ്ഥാപനത്തില്‍ നിന്നും കൂടിയ വിലയ്ക്കാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങിയതെന്നും ഇതില്‍ ക്രമക്കേടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ ജില്‍സ് 5.73 കോടി തട്ടിയെന്നാണ്. എന്നാല്‍, ജില്‍സിന്റെ പേരില്‍ 19.91 ലക്ഷത്തിനു മാത്രമാണ് റവന്യു റിക്കവറി ഉണ്ടായിരുന്നത്.
.