യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് ക്ലീനർമാരുടെ വാക്ക്-ഇൻ -ഇന്റർവ്യൂ
Saturday, September 30, 2023 1:28 AM IST
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് ക്ലീനർമാരുടെ (സ്ത്രീകൾ /പുരുഷന്മാർ ) വാക്ക്-ഇൻ -ഇന്റർവ്യൂ ഒക്ടോബർ മൂന്നിന് അങ്കമാലി ഇങ്കൽ ടവർ, മൂന്നാം നിലയിലെ ഒഡെപെക്കിന്റെ ഓഫീസിൽ നടത്തും.
10-ാം ക്ലാസ് പാസായവരും , ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും അറിയാവുന്നവരും, 35- വയസിനു താഴെ പ്രായവും പൂർണ ആരോഗ്യമുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക . ഫോൺ : 0471-2329440/41/42/45