എന്നാല്‍ പത്തു മാസം കഴിഞ്ഞിട്ടും ‘സീബ്ര ക്രോസിംഗ് റൂള്‍സ്’ ഫലപ്രദമായി നടപ്പാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ല. ഈ അവസരത്തിലാണ് ഹൈക്കോടതി ഉദ്യോഗസ്ഥരുടെ നടപടികളെ വിമര്‍ശിച്ചത്.
കൊച്ചിയിലും നടപ്പായില്ല കൊച്ചിയിലുള്‍പ്പെടെ പ്രധാന ജംഗ്ഷനുകളിലും മറ്റും നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ട്രാഫിക് ലൈറ്റുകളും പലയിടത്തും ശരിയായ രീതിയിലല്ല സ്ഥാപിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു.
ഒക്ടോബര്‍ ആറിന് ഹര്‍ജി പരിഗണിക്കുന്പോൾ വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. നടപടികള്‍ പലതും സ്വീകരിച്ചിട്ടും ഒന്നും ഫലപ്രദമാകുന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. സംസ്ഥാനത്തെ ഗതാഗത സംസ്കാരമാണു മാറേണ്ടത്. എന്നാല്‍ ഇതിനു കൂടുതല്‍ സമയമെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പോലീസും പിഡബ്ല്യുഡി അധികൃതരും സീബ്രാ ലൈന്‍ മുറിച്ചുകടക്കല്‍ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ഏറെ ശ്രമിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.