ഒമാൻ എയർ മസ്കറ്റിലേക്ക് സർവീസ് പുനരാരംഭിച്ചു
Monday, October 2, 2023 5:05 AM IST
തിരുവനന്തപുരം: ഒമാൻ എയർ തിരുവനന്തപുരത്തുനിന്ന് മസ്കറ്റിലേക്കു നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്.
ഞായർ, ബുധൻ ദിവസങ്ങളിൽ മസ്കറ്റിൽ നിന്ന് 7. 45 തിരുവനന്തപുരത്ത് എത്തുന്ന വിമാനം 8. 45ന് തിരികെ മസ്കറ്റിലേക്ക് പുറപ്പെടും. വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 1.05 ന് എത്തുന്ന വിമാനം വൈകുന്നേരം 4. 10ന് പുറപ്പെടും. ശനിയാഴ്ചകളിൽ, ഉച്ചയ്ക്ക് 2.30ന് എത്തുന്ന വിമാനം 3.30ന് തിരികെ പോകും. 12 ബിസിനസ് ക്ലാസ് ഉൾപ്പെടെ 162 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737 വിമാനങ്ങളാണ് സർവീസ് നടത്തുക.