ട്യൂണ്‍കോര്‍ ഗ്രാന്റ്: എൻട്രികൾ ക്ഷണിച്ചു
Sunday, March 3, 2024 12:45 AM IST
കൊച്ചി: പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഡിജിറ്റല്‍ മ്യൂസിക് കമ്പനിയായ ബിലീവിന്റെ ഉടമസ്ഥതയിലുള്ള ട്യൂണ്‍കോര്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സംഗീത കലാകാരന്മാര്ക്ക് ലക്ഷം രൂപ വീതം കാഷ് എന്‍ഡോവ്മെന്റ് നല്കുന്നു.
തനിച്ച് പാടിയതോ കംപോസ് ചെയ്തതോ ആയ ഒരു ഗാനം എന്‍ട്രിയായി നല്‍കാം. എന്‍ട്രികള്‍ 31 വരെ ട്യൂണ്‍കോറിന്റെ www.tunecore.com വെബ്സൈറ്റില്‍ സ്വീകരിക്കും.