മാസപ്പടി കേസ്: കര്ത്തയെ ചോദ്യം ചെയ്തു
Thursday, April 18, 2024 1:55 AM IST
കൊച്ചി/ആലുവ: മാസപ്പടി കേസില് കൊച്ചിന് മിനറല്സ് ആന്ഡ് റൂട്ടൈല് (സിഎംആര്എല്) മാനേജിംഗ് ഡയറക്ടര് എസ്.എന്. ശശിധരന് കര്ത്തയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീട്ടിലെത്തി ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ആലുവ പറവൂര് കവലയിലെ ‘ശ്രീവത്സം’ വീട്ടിലെത്തിയായിയിരുന്നു ഇഡി നടപടി.
ചോദ്യം ചെയ്യലില്നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശശിധരന് കര്ത്ത സമര്പ്പിച്ച ഹര്ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ അപ്രതീക്ഷിത നീക്കം. രാത്രിവൈകിയും ചോദ്യം ചെയ്യൽ തുടരുകയാണ്.
ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് കര്ത്തയെ ചോദ്യം ചെയ്യുന്നത്. അതേസമയം, എക്സാലോജിക്കുമായുള്ള കരാര് രേഖകള് സിഎംആര്എല് ഇന്നലെയും ഇഡിക്ക് കൈമാറിയില്ല.