യുവശാസ്ത്രജ്ഞ പുരസ്കാരം
Thursday, July 18, 2024 1:55 AM IST
തിരുവനന്തപുരം: കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിനുള്ള കേരള സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരം 2024ന് അപേക്ഷ ക്ഷണിച്ചു.
ഇന്ത്യയിൽ ജനിച്ചു കേരളത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്ന 37 വയസ് വരെയുള്ള യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി ഈ പുരസ്കാരത്തിന് അപേക്ഷിക്കാം.
നിർദിഷ്ട മാതൃകയിൽ നാമനിർദേശങ്ങളും അനുബന്ധ രേഖകളും ഓഗസ്റ്റ് 31ന് മുൻപായി Director, Kerala State Council for Science, Technology & Environment, SasthraBhavan, Pattom, Thiruvananthapuram - 695 004 എന്ന വിലാസത്തിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.kscste.kerala.gov.