പ്രസിദ്ധീകരിച്ച പുസ്തകം ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നും അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ച് അവരെ നിശബ്ദരാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പുസ്തകം പൊതുസമൂഹത്തില്‍ ലഭ്യമാകുമ്പോള്‍ അതേക്കുറിച്ചു ചര്‍ച്ച ചെയ്യേണ്ടത് മാധ്യമപ്രവര്‍ത്തകരുടെ കടമയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
സന്ദേശം സിനിമയിലെ ‘പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്’ എന്ന ഡയലോഗ് ഉദ്ദരിച്ചാണ് കോടതി ഉത്തരവ്. പുസ്തകത്തിന്റെ ഉള്ളടക്കം ചര്‍ച്ച ചെയ്യുന്നത് ഹര്‍ജിക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ്. അതിനാല്‍ പുസ്തകം ചര്‍ച്ച ചെയ്ത മാധ്യമപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.