കണ്ടുകെട്ടല്‍ അടക്കം ഉള്‍പ്പെടുത്തി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന നിയമത്തിലും ഭേദഗതി കൊണ്ടുവന്നു. എന്നിട്ടും മാലിന്യം തള്ളലിന് അറുതിയില്ല. അതിനാല്‍ കടുപ്പമേറിയ നിബന്ധനകള്‍ അനിവാര്യമാണെന്ന് ഇക്കാര്യം വ്യക്തമാക്കുന്ന ചില കോടതി ഉത്തരവുകള്‍ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ബെഞ്ച് രണ്ടു ലക്ഷം രൂപ ബാങ്ക് ഗാരന്റിയടക്കം ഉപാധികളോടെ വാഹനം വിട്ടയയ്ക്കാന് നിര്‍ദേശിക്കുകയായിരുന്നു.
ഇതിനു പുറമേ ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തി ന്റെയും തത്തുല്യ തുകയ്ക്കുള്ള രണ്ടു ജാമ്യക്കാരുടെയും ബോണ്ട് കെട്ടിയ്വയ്ക്കണം.
ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്നും കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നും മജിസ്ട്രേറ്റ് കോടതി മുമ്പാകെ സത്യവാങ്മൂലം നല്‍കണം. വിചാരണ നടപടികള്‍ തീരും വരെ വാഹനം മറ്റെങ്ങോട്ടെങ്കിലും നീക്കുകയോ വാടകയ്ക്കു നല്‍കുകയോ വില്ക്കുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.