അന്വേഷണ സംഘത്തെ നിയോഗിക്കാനും ക്രൈംബ്രാഞ്ച് എഡിജിപിയോടു നിർദേശിച്ചിരുന്നു. കോഴിക്കോട്ടെ ഒരു വൻകിട ഭൂമി രജിസ്ട്രേഷൻ നടത്താനുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞവർഷം ഓഗസ്റ്റ് 21ന് വീട്ടിൽനിന്നുപോയ മാമിയെ പിന്നീടു കാണാതാകുകയായിരുന്നു.
അന്വേഷണം പ്രത്യേക സംഘത്തിന് തിരുവനന്തപുരം: കോഴിക്കട്ടുനിന്ന് മുഹമ്മദ് ആട്ടൂരിനെ (മാമി) കാണാതായ സംഭവം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി. പ്രകാശിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യു. പ്രേമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ ഷാരോൺ സി.എസ്, രതീഷ് കുമാർ ആർ, പി. അഭിലാഷ് , സിബി തോമസ് എന്നിവരെക്കൂടാതെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി യും സംഘത്തിലുണ്ട്.