ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്കും പങ്ക്: പ്രതിപക്ഷ നേതാവ്
Thursday, October 10, 2024 2:39 AM IST
തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതിലെ ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പൂരം കലക്കലിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേൽ നടത്തിയ ചർച്ചയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം ഉന്നയിച്ച ചേദ്യങ്ങൾക്കൊന്നും ദേവസ്വം മന്ത്രി മറുപടി നൽകിയില്ല. വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മന്ത്രി പറഞ്ഞത്. എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിലും ഇതു തന്നെയായിരുന്നു അവസ്ഥ.
പൂരം വിഷയത്തിൽ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നാണ് ഭരണപക്ഷം പറയുന്നത്. പുകമറയാണെങ്കിൽ പിന്നെന്തിനാണ് സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.