സ്പോട്ട് ബുക്കിംഗ് വേണമെന്ന് ബിനോയ് വിശ്വം
Tuesday, October 15, 2024 2:06 AM IST
കൊച്ചി: ശബരിമലയിൽ വെർച്വൽ ക്യു സംവിധാനത്തിനൊപ്പം സ്പോട്ട് ബുക്കിംഗ് സൗകര്യവും വേണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ശബരിമലയിലെ തിരക്ക് ഒഴിവാക്കാനായി ചെയ്യുന്ന പരിഷ്കാരം നല്ലതെങ്കിലും പെട്ടെന്നു നടപ്പാക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകും. എത്തുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണം.
മദ്രസകൾക്കു സർക്കാർ ധനസഹായം നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം കേരളത്തിൽ നടപ്പാക്കില്ല. ന്യൂനപക്ഷ വിഭാഗത്തെ ആശങ്കപ്പെടുത്തുന്ന ഉത്തരവ് പിൻവലിക്കണം.
പി.വി. അൻവർ ഒരു പാഠമാണ്. ഇത്തരത്തിൽ വരുന്ന ആളുകളെ പഠിക്കാതെ രണ്ടുകൈയും നീട്ടി അർഹത നോക്കാതെ പരിഗണന നൽകരുത്. തൃശൂർ പൂരം കലക്കിയതാരെന്നു ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവരുന്പോൾ അറിയാമെന്നും ബിനോയ് വിശ്വം കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.