തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ക​​​ര​​​ട് വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക സം​​​ബ​​​ന്ധി​​​ച്ച് മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​ന​​​കം ഒ​​​ന്നേ​​​കാ​​​ൽ ല​​​ക്ഷം അ​​​പേ​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ 105948 എ​​​ണ്ണം പേ​​​ര് ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നും, മ​​​റ്റു​​​ള്ള​​​വ ഭേ​​​ദ​​​ഗ​​​തി, സ്ഥാ​​​ന​​​മാ​​​റ്റം, ഒ​​​ഴി​​​വാ​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യ്ക്കു​​​മാ​​​ണ്. പേ​​​ര് ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നും പ​​​ട്ടി​​​ക​​​യി​​​ലെ ഉ​​​ൾ​​​ക്കു​​​റി​​​പ്പു​​​ക​​​ളി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തു​​​ന്ന​​​തി​​​നും ഒ​​​രു വാ​​​ർ​​​ഡി​​​ൽനി​​​ന്ന് മ​​​റ്റൊ​​​രു വാ​​​ർ​​​ഡി​​​ലേ​​​ക്കോ പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കോ സ്ഥാ​​​ന​​​മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​തി​​​നും പേ​​​ര് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ഗ​​​സ്റ്റ് ഏ​​​ഴു​​​വ​​​രെ ന​​​ൽ​​​കാം.

ക​​​മ്മീ​​​ഷ​​​ന്‍റെ sec.kerala.gov.in വെ​​​ബ്‌​​​സൈ​​​റ്റി​​​ലാ​​​ണ് ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ ന​​​ൽ​​​കേ​​​ണ്ട​​​ത്. പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന് ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് പ്രി​​​ന്‍റൗ​​​ട്ട് ഒ​​​പ്പി​​​ട്ട് EROയ്ക്ക് ​​​ല​​​ഭ്യ​​​മാ​​​ക്ക​​​ണം. ഫാ​​​റം 5 ലെ ​​​ആ​​​ക്ഷേ​​​പം നേ​​​രി​​​ട്ടോ ത​​​പാ​​​ലി​​​ലൂ​​​ടെ​​​യോ ന​​​ൽ​​​കു​​​ന്ന​​​തും സ്വീ​​​ക​​​രി​​​ക്കും.

ജൂ​​​ലൈ 23 പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ക​​​ര​​​ട് പ​​​ട്ടി​​​ക​​​യി​​​ൽ ആ​​​കെ 2,66,78,256 വോ​​​ട്ട​​​ർ​​​മാ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.2020ലെ ​​​പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ച വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കാ​​​യും 2023ലും 2024ലും സ​​​മ്മ​​​റി റി​​​വി​​​ഷ​​​ൻ ന​​​ട​​​ത്തി​​​യും പു​​​തു​​​ക്കി​​​യാ​​​ണ് ക​​​ര​​​ട് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. അ​​​ത്ത​​​ര​​​ത്തി​​​ൽ പു​​​തു​​​ക്കി​​​യ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ലെ ഒ​​​രു വോ​​​ട്ട​​​റെ​​​പ്പോ​​​ലും ഒ​​​ഴി​​​വാ​​​ക്കാ​​​തെ​​​യാ​​​ണ് പു​​​തി​​​യ വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കു​​​ള​​​ള ക​​​ര​​​ട് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.


2020ലെ​​​യോ അ​​​തി​​​നു​​​ശേ​​​ഷം ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ​​​യോ പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നും മ​​​ര​​​ണ​​​പ്പെ​​​ട്ട​​​തോ താ​​​മ​​​സം മാ​​​റി​​​യ​​​തോ, ഇ​​​ര​​​ട്ടി​​​പ്പോ ആ​​​യ 8,76,879 അ​​​ന​​​ർ​​​ഹ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യും പേ​​​ര് ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷി​​​ച്ച 57460 പേ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​മാ​​​ണ് 2023ൽ ​​​സ​​​മ്മ​​​റി റി​​​വി​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ​​​ത്.

2024ൽ ​​​അ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​ന​​​ർ​​​ഹ​​​രാ​​​യ 4,52,951 പേ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യും അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട 2,68,907 പേ​​​രെ ചേ​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. വാ​​​ർ​​​ഡ് പു​​​ന​​​ർ​​​വി​​​ഭ​​​ജ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്ന് ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ല​​​വി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പു​​​തി​​​യ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ഡീ​​​ലി​​​മി​​​റ്റേ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ച​​​ത്.

നി​​​ല​​​വി​​​ലെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പു​​​തി​​​യ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ പു​​​ന​​​ഃക്ര​​​മീ​​​ക​​​രി​​​ച്ച​​​തി​​​ൽ പി​​​ശ​​​ക് മൂ​​​ലം വാ​​​ർ​​​ഡോ, പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നോ മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ തി​​​രു​​​ത്തു​​​ന്ന​​​തി​​​ന് സ്വ​​​മേ​​​ധ​​​യാ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ല​​​ക്‌ടറ​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്ക് ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.