ലോറിക്കടിയില്‍പ്പെട്ട് പരിക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു
Sunday, July 27, 2025 1:34 AM IST
ചിങ്ങവനം: ടാങ്കര്‍ ലോറി കയറി ഗുരുതരമായി പരിക്കേറ്റു ചികിത്സയിലിരുന്ന ബൈക്ക് യാത്രക്കാരന് മരിച്ചു. മാന്നാനം, തടത്തില്‍ സുനില്‍ കുമാര്‍(57) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10.30ന് എംസി റോഡില്‍ നാട്ടകം സിമന്റ് കവലയ്ക്ക് സമീപമാണ് അപകടം നടന്നത്. നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നതിനെത്തുടര്‍ന്ന് ബൈക്കില്‍ തട്ടുകയും തുടര്‍ന്ന് ബൈക്കുമായി റോഡില്‍ വീണ സുനില്‍ കുമാറിന്റെ ശരീരത്തിലൂടെ ടാങ്കര്‍ ലോറി കയറി ഇറങ്ങുകയുമായിരുന്നു.