ജയില്‍ ചാട്ടത്തില്‍ അന്വേഷണം: സര്‍ക്കാരിന്റെ കുറ്റസമ്മതമെന്ന് കെപിസിസി പ്രസിഡന്റ്
Sunday, July 27, 2025 12:44 AM IST
കൊച്ചി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തില്‍ അന്വേഷണത്തിന് റിട്ട. ജസ്റ്റീസ്, മുന്‍ ഡിജിപി എന്നിവരടങ്ങുന്ന രണ്ടംഗ സമിതിയെ നിയോഗിച്ചത് സര്‍ക്കാരിന്റെ കുറ്റസമ്മതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരെ അംഗങ്ങളാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം ജയില്‍ വകുപ്പിന്റെ പരാജയം സമ്മതിക്കുന്നതാണ്.
ഇത്തരത്തിലുള്ള സമിതികളുടെയും കമ്മീഷനുകളുടെയും അന്വേഷണം പരിശോധിച്ചാല്‍ മല എലിയെ പ്രസവിച്ചതുപോലെയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.