ഫൈബർ വള്ളം മണൽത്തിട്ടയിലിടിച്ചു മറിഞ്ഞ് ഒരാൾ മരിച്ചു
Sunday, July 27, 2025 12:44 AM IST
പഴയങ്ങാടി (കണ്ണൂർ): പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് മത്സ്യബന്ധന ഫൈബർ വള്ളം മണൽത്തിട്ടയിലിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപർക്കു പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.
തമിഴ്നാട് കന്യാകുമാരി പുത്തുംതുറ സലമോൻ ലോപ്പസ് (63) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശികളായ സെൽവ ആന്റണി (53), ലേല അടിമൈ (50) എന്നിവരെ പുതിയങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളത്തിലുണ്ടായിരുന്ന മറ്റ് ആറുപേർ നീന്തി രക്ഷപ്പെട്ടു.