പീഡനം: യുട്യൂബർ അറസ്റ്റിൽ
Sunday, July 27, 2025 12:44 AM IST
കൊയിലാണ്ടി: വിവാഹവാദ്ഗാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ യുട്യൂബർ അറസ്റ്റിൽ. കാസർഗോഡ് കുമ്പള ചിലമ്പാടി കൊടിയാമ ചെപ്പി നടക്കകം വീട്ടിൽ മുഹമ്മദ് സാലി (35) ആണ് പിടിയിലായത്. വിദേശത്തുവച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
കൊയിലാണ്ടി സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ പോക്സോ കേസാണ് രജിസ്റ്റർ ചെയ്തത്.
ഇയാൾക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. തുടർന്ന് മംഗലാപുരം വിമാനത്താവളത്തിൽവച്ചാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ശാലു കിംഗ്സ് മീഡിയ, ശാലു കിംഗ്സ് വ്ലോഗ് എന്നീ യുട്യൂബ് ചാനലുകൾ മുഹമ്മദ് സാലിയുടേതാണ്.
കാസർഗോഡ് ഭാഷയിൽ ഉള്ള വീഡിയോസ് ഏറെ ശ്രദ്ധേയമായിരുന്നു. 2016ൽ വിവാഹം കഴിച്ചതിൽ ഇയാൾക്ക് മൂന്നു മക്കളുണ്ട്. ഭാര്യയുമായി പിണങ്ങിയ സമയത്താണ് അതിജീവിതയെ പരിചയപ്പെടുന്നത്. ഇൻസ്റ്റാം ഗ്രാം, സ്നാപ് ചാറ്റ് വഴിയാണ് പരിചയപ്പെട്ടത്.