ഖാദി യൂണിറ്റുകൾക്ക് 100 ശതമാനം സബ്സിഡി നൽകാൻ സർക്കാർ അനുമതി
Sunday, July 27, 2025 1:34 AM IST
തിരുവനന്തപുരം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ സ്വന്തവും അല്ലെങ്കിൽ മറ്റ് ഏജൻസികൾ വിട്ടുനൽകിയതുമായ സ്ഥലത്ത് നിലിവിലുള്ള ഖാദി യൂണിറ്റുകൾക്ക് ഖാദി ഗ്രാമവ്യവസായ കെട്ടിടനിർമാണത്തിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ചർക്കകളും തറികളും മറ്റ് ഉപകരണങ്ങളും വാങ്ങി നൽകുന്നതിനും, 100 ശതമാനം സബ്സിഡി നൽകാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകി ഉത്തരവായി.