വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ നാളെ
Sunday, July 27, 2025 1:34 AM IST
കോട്ടയം: ഭരണങ്ങാനം ക്ലാരമഠത്തിലെ സഹനക്കിടക്കയില് വിശുദ്ധ അല്‍ഫോന്‍സാമ്മ സഹനബലി പൂര്‍ത്തിയാക്കി സ്വര്‍ഗീയ പറുദീസയിലേക്ക് വിളിക്കപ്പെട്ടതിന്റെ അനുസ്മരണതിരുനാള് നാളെ.
വിശുദ്ധയുടെ ആത്മീയസാന്നിധ്യമുള്ള ക്ലാരമഠത്തിലും നിത്യവ്രതം സ്വീകരിച്ച സെന്റ് മേരീസ് ഫൊറോന പള്ളിയിലും കബറിടമുള്ള ചാപ്പലിലും അനേകായിരങ്ങള്‍ പ്രാര്ഥനാകരങ്ങളുമായി എത്തും.
നാളെ രാവിലെ ഏഴിന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിക്കും. 10.30ന് തിരുനാള്‍ കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മികത്വം വഹിക്കും. രാവിലെ 4.45 മുതല്‍ രാത്രി 9.30 വരെ തുടരെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. ഉച്ചയ്ക്ക് 12.30ന് തിരുനാള്‍ പ്രദക്ഷിണം.