വീടിനു മുകളില്‍ മരം കടപുഴകി വീണ് ഗൃഹനാഥൻ മരിച്ചു
Sunday, July 27, 2025 1:34 AM IST
കൂത്തുപറമ്പ്: ശക്തമായ കാറ്റിൽ കണ്ണവം പെരുവയില്‍ വീടിനു മുകളില്‍ മരം കടപുഴകി വീണ് ഗൃഹനാഥന് മരിച്ചു.
കോളയാട് പഞ്ചായത്തിലെ ചെമ്പുക്കാവ് തെറ്റുമ്മലിലെ എനിയാടന്‍ വീട്ടില്‍ ചന്ദ്രന് (78) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ചുഴലിക്കാറ്റിൽ മരം കടപുഴകി ചന്ദ്രന്റെ വീടിനു മുകളിൽ പതിക്കുകയായിരുന്നു.