ഫൊക്കാന കേരള കൺവൻഷൻ ഓഗസ്റ്റ് ഒന്നുമുതൽ
Sunday, July 27, 2025 12:44 AM IST
കോട്ടയം: ഫെഡറേഷന് ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) കേരളാ കണ്വന്ഷന് ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നു വരെ കുമരകം ഗോകുലം ഗ്രാന്റ് റിസോര്‍ട്ടില്‍ നടക്കും.
ഒന്നിനു വൈകുന്നേരം 5.30നു മുഖ്യമന്ത്രി പിണറായി വിജയന് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. ഫൊക്കാനാ പ്രസിഡന്റ് ഡോ. സജിമോന്‍ ആന്റണി അധ്യക്ഷത വഹിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്, കെ. രാജന്, റോഷി അഗസ്റ്റിന്, എംപിമാരായ കെ.സി. വേണുഗോപാല്‍, ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ രമേശ് ചെന്നിത്തല, റോജി എം. ജോണ്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്, ഗോപിനാഥ് മുതുകാട്, കെ.വി. മോഹന്‍കുമാര്‍, ഫാ. ഡേവിസ് ചിറമ്മല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഭാരതശ്രേഷ്ഠ പുരസ്കാരം ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനും സാഹിത്യ സമഗ്ര പുരസ്കാരം കെ.വി. മോഹന്‍കുമാറിനും ആരോഗ്യശ്രേഷ്ഠ പുരസ്കാരം ഡോ. ജോജോ ജോസഫിനും ഡോ. ജെറി മാത്യുവിനും കര്‍മശ്രേഷ്ഠ പുരസ്കാരം റവ.ഡോ. ബിനു കുന്നത്തിനും കാരുണ്യശ്രേഷ്ഠ പുരസ്കാരം നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസിനും സേവനശ്രേഷ്ഠ പുരസ്കാരം പള്ളിക്കത്തോട് ലൂര്‍ദ് ഭവന് മാനേജിംഗ് ട്രസ്റ്റി ജോസ് ആന്റണിക്കും വാണിജ്യശ്രേഷ്ഠ പുരസ്കാരം മൂലന് ഗ്രൂപ്പ് ചെയര്മാന് വര്‍ഗീസ് മൂലനും നല്‍കും.