മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം എൻ.കെ. പ്രേമചന്ദ്രന്
Sunday, July 27, 2025 12:44 AM IST
ന്യൂഡൽഹി: പതിനാറാം ലോക്സഭയിലേയും പതിനേഴാം ലോക്സഭയിലേയും മികച്ച പ്രകടനവും പതിനെട്ടാം ലോക്സഭയിലെ നാളിതുവരെയുള്ള പ്രവർത്തനത്തിന്റെ മികവും കണക്കിലെടുത്ത് എൻ.കെ. പ്രേമചന്ദ്രന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈം പോയിന്റ് ഫൗണ്ടേഷൻ, സവിശേഷ സൻസദ് രത്ന അവാർഡ് നൽകി.
അഞ്ചാം തവണയാണ് പ്രേമചന്ദ്രനെ അവാർഡിന് തെരഞ്ഞെടുക്കുന്നത്. മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്ഥാപിച്ചതാണ് പ്രൈം പോയിന്റ് ഫൗണ്ടേഷൻ.