കെ. മധു ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ
Sunday, July 27, 2025 1:34 AM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി കെ. മധുവിനെ സർക്കാർ നിയമിച്ചു.
കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ചെയർമാനായിരുന്ന ഷാജി എൻ. കരുണിന്റെ നിര്യാണത്തെ തുടർന്നാണു മധുവിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്.