തെരുവുനായ കുറുകെ ചാടി; സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു
Sunday, July 27, 2025 1:34 AM IST
കൂത്തുപറമ്പ്: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു. പാട്യം കാര്യാട്ടുപുറം ഗോപാഞ്ജനത്തിൽ വൈഷ്ണവ് (23) ആണ് മരിച്ചത്.
ഇന്നലെ രാവിലെ മൂര്യാട് കൊളുത്തുപറമ്പിലായിരുന്നു അപകടം. വീട്ടിൽനിന്ന് കൂത്തുപറമ്പിലെ ബന്ധുവിന്റെ കടയിലേക്കു പോകവെയായിരുന്നു അപകടം. സംസ്കാരം നടത്തി.
കുട്ടാമ്പള്ളി പവിത്രൻ-സിന്ധു ദമ്പതികളുടെ മകനാണ്. സഹോദരൻ: വൈഭവ് (വിദ്യാർഥി).