പ്രതികൂല കാലാവസ്ഥ: വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
Sunday, July 27, 2025 1:34 AM IST
നെടുമ്പാശേരി: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കു വന്ന മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
ഇന്നലെ രാവിലെ 11.15ന് മുംബൈയിൽനിന്നെത്തിയ ആകാശ എയർ വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. 11.45ന് അഗത്തിയിൽനിന്നെത്തിയ അലയൻസ് എയർ വിമാനം ബംഗളൂരുവിലേക്കും 12.50ന് മുംബൈയിൽനിന്നെത്തിയ ഇൻഡിഗോ വിമാനം കോയമ്പത്തൂരിലേക്കും വഴിതിരിച്ചു.
ഉച്ചയ്ക്കു ശേഷം മഴ കുറഞ്ഞതിനെത്തുടർന്ന് വിമാനങ്ങൾ കൊച്ചിയിൽ മടങ്ങിയെത്തി, തുടർസർവീസുകൾ നടത്തി.