തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​യ IITs/IIMs/IIISc/IMSc ക​​​ളി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ച്ച ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ന്‍റെ സ്കോ​​​ള​​​ര്‍​ഷി​​​പ്പി​​​ന് 31 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. IITs/IIMs/IIISc/ IMSc കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ ഉ​​​പ​​​രി പ​​​ഠ​​​നം (PG/PhD) ന​​​ട​​​ത്തു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട (മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ (എ​​​ല്ലാ​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും), സി​​​ഖ്, ബു​​​ദ്ധ, ജൈ​​​ന, പാ​​​ഴ്‌​​​സി) വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.

അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന കോ​​​ഴ്‌​​​സു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ വി​​​വ​​​രം

www.minoritywelfare.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ൽ (ഡി​​​ഗ്രി/​​​ബി​​​ഇ/​​​ബി​​​ടെ​​​ക്) 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. ഐ​​​ഐ​​​ടി​​​ക​​​ളി​​​ലും ഐ​​​ഐ​​​എ​​​മ്മു​​​ക​​​ളി​​​ലും ഐ​​​ഐ​​​എ​​​സ്‌​​​സി​​​ക​​​ളി​​​ലും ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം പ​​​ഠി​​​ക്കു​​​ന്ന ഒ​​​ന്നാം ര​​​ണ്ടാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

ഒ​​​ന്നാം/​​​ര​​​ണ്ടാം/​​​മൂ​​​ന്നാം/​​​നാ​​​ലാം/​​​അ​​​ഞ്ചാം വ​​​ർ​​​ഷ IMSc വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്. ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​രെ പ​​​രി​​​ഗ​​​ണി​​​ച്ച​​​തി​​​നു​​​ശേ​​​ഷം മാ​​​ത്ര​​​മേ എ​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം എ​​​ട്ട് ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള​​​ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യു​​​ള്ളൂ.

കേ​​​ര​​​ള​​​ത്തി​​​ലെ സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രാ​​​യ/​​​കേ​​​ര​​​ള​​​ത്തി​​​ൽ ജ​​​നി​​​ച്ച ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. 50 ശ​​​ത​​​മാ​​​നം സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. നി​​​ശ്ചി​​​ത ശ​​​ത​​​മാ​​​നം പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം അ​​​ർ​​​ഹ​​​രാ​​​യ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളെയും സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കും.


ഒ​​​രേ കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം വ​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നും ഉ​​​യ​​​ർ​​​ന്ന മാ​​​ർ​​​ക്ക് നേ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക്കാ​​​യി​​​രി​​​ക്കും സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ക. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് കോ​​​ഴ്‌​​​സ് കാ​​​ലാ​​​വ​​​ധി​​​ക്കു​​​ള്ളി​​​ൽ 50,000 രൂ​​​പ​​​യാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് തു​​​ക​​​യാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. ഒ​​​റ്റ ത​​​വ​​​ണ ല​​​ഭി​​​ക്കു​​​ന്ന സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്.

മു​​​ൻ വ​​​ർ​​​ഷം വ​​​കു​​​പ്പി​​​ൽ നി​​​ന്നും പ്ര​​​സ്തു​​​ത സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വീ​​​ണ്ടും അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. കൂ​​​ടാ​​​തെ മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളി​​​ൽ / സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും IITs/IIMs/IIISc/IMSc എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​സ്തു​​​ത സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ല.

അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ഷെ​​​ഡ്യൂ​​​ൾ​​​ഡ്‌ കൊ​​​മേ​​​ഴ്‌​​​സ്യ​​​ൽ ബാ​​​ങ്കി​​​ൽ സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

31നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. ഡ​​​യ​​​റ​​​ക്ട​​​ർ, ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പ്, നാ​​​ലാം നി​​​ല, വി​​​കാ​​​സ് ഭ​​​വ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 33 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ത​​​പാ​​​ൽ മു​​​ഖേ​​​ന​​​യോ, വ​​​കു​​​പ്പി​​​ൽ നേ​​​രി​​​ട്ടോ അ​​​പേ​​​ക്ഷ ല​​​ഭ്യ​​​മാ​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ ഫോ​​​റ​​​ത്തി​​​ന്‍റെ മാ​​​തൃ​​​ക​​​യും യോ​​​ഗ്യ​​​താ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും വെ​​​ബ് സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2300524, 0471-2302090.