പ്രത്യേക നിയമസഭാ സമ്മേളനം: അജൻഡ എന്തെന്ന് അറിയിപ്പു ലഭിച്ചില്ലെന്ന് എം.ബി. രാജേഷ്
Thursday, October 23, 2025 1:09 AM IST
തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ അജൻഡ സംബന്ധിച്ചു തനിക്കും അറിയിപ്പു ലഭിച്ചിട്ടില്ലെന്നു പാർലമെന്ററി കാര്യ മന്ത്രി എം.ബി. രാജേഷ്.
ഇതു സംബന്ധിച്ച ഒരു കത്തും തനിക്ക് ലഭിച്ചിട്ടില്ലെന്നും പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ അജൻഡ് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി മന്ത്രി പറഞ്ഞു.
പ്രത്യേക നിയമസഭാ സമ്മേളന അജൻഡയിൽ രഹസ്യാത്മകതയില്ല. അജൻഡ യഥാസമയം പുറത്തുവിടും. സമ്മേളനത്തിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന ആകാംക്ഷ നിലനിൽക്കുകയാണല്ലോ എന്ന ചോദ്യത്തിന് അങ്ങനെയെങ്കിൽ ആകാംക്ഷ കളയാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.