വാര്‍ഡ് വിഭജനം: അപ്പീലുകള്‍ ഫയലില്‍
Thursday, October 23, 2025 1:38 AM IST
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം ചോദ്യംചെയ്തു നല്കിയ ഹര്‍ജികള്‍ തള്ളിയതിനെതിരേയുള്ള അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഫയലില്‍ സ്വീകരിച്ചു.
ഉദുമ, എ.ആര്. നഗര്‍, കഠിനംകുളം, വള്ളിക്കുന്ന്, വിജയപുരം, പെരുംകടവിള എന്നീ ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം ചോദ്യം ചെയ്തു നല്കിയ ഹര്‍ജികളാണ് നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയത്.
വാര്‍ഡ് വിഭജനം സംബന്ധിച്ച വിഷയങ്ങള്‍ കോടതിയുടെ അധികാരപരിധിക്കു പുറത്താണെന്നും ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.