കൃപാസനം മഹാജപമാല റാലിയുടെ ഒരുക്കം അവസാനഘട്ടത്തിൽ
Thursday, October 23, 2025 1:09 AM IST
ആലപ്പുഴ: കലവൂർ കൃപാസനം ധ്യാനകേന്ദ്രത്തിൽനിന്ന് അര്‍ത്തുങ്കല്‍ സെന്റ് ആൻഡ്രൂസ് ബസിലിക്ക പള്ളിയിലേക്കു 25ന് നടക്കുന്ന മഹാജപമാല റാലിയുടെ തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ.
വിവിധ കേന്ദ്രങ്ങളിൽനിന്ന് എത്തുന്ന വിശ്വാസികളാണ് മഹാ ജപമാല ഘോഷയാത്രയില്‍ പങ്കെടുക്കുന്നത്. പ്രത്യേക പാക്കേജുകള്‍ ഒരുക്കി കൊല്ലം ജില്ലാ ബജറ്റ് ടൂറിസം സെല്‍ എല്ലാ ഡിപ്പോകളില്‍നിന്നും ജപമാല റാലിക്കായി ബസുകള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്.
രാവിലെ മൂന്നു മുതല്‍ ട്രിപ്പുകള്‍ ആരംഭിക്കും. തീര്‍ഥാടകരെ കൃപാസനത്തില്‍ എത്തിച്ച ശേഷം അര്‍ത്തുങ്കല്‍ പള്ളി അങ്കണത്തില്‍നിന്നു യാത്രക്കാരെ കയറ്റി മടങ്ങിയെത്തുന്ന തരത്തിലാണ് ട്രിപ്പുകള്‍ ചാര്‍ട്ട് ചെയ്തിട്ടുള്ളത്.
അന്വേഷണങ്ങള്‍ക്ക് ജില്ലാ കോഒാര്‍ഡിനേറ്റര്‍ : 9747969768, 9188938523, കൊല്ലം : 9995554409, കൊട്ടാരക്കര: 9567124271, കരുനാഗപ്പള്ളി: 9961222401, പത്തനാപുരം: 7561808856, പുനലൂര്‍: 9295430020, ആര്യങ്കാവ്: 8075003169, കുളത്തുപ്പുഴ: 8921950903, ചടയമംഗലം: 9961530083, ചാത്തന്നൂര്‍: 9947015111.