ചെത്തിപ്പുഴ ആശുപത്രിയില്‍ ക്വാളിറ്റി, ഇന്ഫക്ഷന് കണ്ട്രോള് ദേശീയ കോണ്‍ഫറന്‍സ്
Thursday, October 23, 2025 1:10 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ക്വാളിറ്റി, ഇന്ഫക്ഷന് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റുകളുടെ നേതൃത്വത്തില്‍ നടത്തിയ മൂന്നാമത് ദേശീയ കോണ്‍ഫറന്‍സ് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യരംഗത്ത് വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മ ആവശ്യമാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അമ്മയെ പോലെ വാത്സല്യവും ശ്രദ്ധയും പുലര്‍ത്താന്‍ തയാറാവണമെന്നും ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു. സെന്റ് തോമസ് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ചു.
അസോസിയേറ്റ് ഡയറക്ടറുമാരായ ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തന്‍ചിറ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. തോമസ് സഖറിയ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. നവീന്‍ എസ് നായര്‍, ക്വാളിറ്റി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഷൈല ഐപ്പ് വര്‍ഗീസ്, ക്വാളിറ്റി മാനേജര്‍ വിജി മാത്യു, ഇന്ഫക്ഷന് കണ്ട്രോള് സൂപ്പര്‍വൈസര്‍ നീനു വര്‍ഗീസ്, സിസ്റ്റര്‍ മെറീന എസ്ഡി, ഡോ. ജിജി ജേക്കബ്, പോള്‍ മാത്യു, ജോസഫ് കെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.