സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ കായികമേള ഇന്നുമുതൽ
Thursday, October 23, 2025 1:09 AM IST
വാഴക്കുളം: സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ കായികമേള വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ ഇന്ന് ആരംഭിക്കും. രാവിലെ ഒമ്പതിന് മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് ഉദ്ഘാടനം നിർവഹിക്കും.
സെൻട്രൽ കേരള സഹോദയ ജനറൽ സെക്രട്ടറി ജെയ്ന പോൾ അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ ദീപശിഖ കൈമാറും. കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോൺസൺ വെട്ടിക്കുഴിയിൽ, സ്കൂൾ ജനറൽ സെക്രട്ടറി ഇവാന എസ്. മണത്തറ, അധ്യാപിക തെരേസ് ജെയിൻ എന്നിവർ പ്രസംഗിക്കും.
എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ 92 സിബിഎസ്ഇ സ്കൂളുകൾ ചേർന്ന സംഘടനയായ സെൻട്രൽ കേരള സഹോദയയിൽ ഉൾപ്പെടുന്ന 60 സ്കൂളുകളിൽനിന്നുള്ള 1500ഓളം വിദ്യാർഥികളാണ് 93 ഇനങ്ങളിലായി പങ്കെടുക്കുന്നത്.
സൂപ്പർ സീനിയർ, സീനിയർ, ജൂണിയർ, സബ് ജൂണിയർ, കിഡീസ് എന്നിങ്ങനെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വിഭാഗങ്ങളായാണു മത്സരം. 25ന് സമാപിക്കും.