മാലിന്യ സംസ്കരണ ഫാക്ടറിയിലെ സമരം: 321 പേര്‍ക്കെതിരേ കേസ്
Thursday, October 23, 2025 1:10 AM IST
താമരശേരി: അമ്പായത്തോട് ഫ്രഷ്കട്ട് കോഴി അറവ് മാലിന്യസംസ്കരണ ഫാക്ടറിക്കെതിരായ സമരവുമായി ബന്ധപ്പെട്ട് 321 പേര്‍ക്കെതിരേ താമരശേരി പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. മെഹ്റൂഫാണ് കേസിലെ ഒന്നാം പ്രതി.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് ഏഴു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും ശ്രമമുണ്ട്. പോലീസുകാരെ ആക്രമിച്ചതിന് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മുപ്പതോളം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും വഴിതടഞ്ഞതിനും കലാപശ്രമത്തിനും മുന്നൂറോളം പേര്‍ക്കെതിരേയും കേസുണ്ട്.