പ​ത്ത​നം​തി​ട്ട: കാ​ന​ന ന​ടു​വി​ലെ ​ക്ഷേ​ത്ര​വും അ​ന്ത​രീ​ക്ഷ​വും മ​ന​സി​ന്​ കു​ളി​ർ​മ പ​ക​രു​ന്ന​താ​ണെ​ന്ന്​ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു.

ക്ഷേ​ത്ര​ത്തി​നൊ​പ്പ​മു​ള്ള ഉ​പ​ദേ​വ​ത​ക​ൾ കൗ​തു​കം പ​ക​രു​ന്ന​താ​യും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. യാ​ത്ര​യ്ക്കി​ടെ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നോ​ടാ​ണ്​ ശ​ബ​രി​മ​ല ക്ഷേ​ത്ര അ​ന്ത​രീ​ക്ഷ​ത്തി​ലെ പു​തു​മ സ​​ന്തോ​ഷ​ക​ര​മാ​ണെ​ന്ന്​ ദ്രൗ​പ​ദി മു​ർ​മു വ്യ​ക്ത​മാ​ക്കി​യ​ത്​.

ശ​ബ​രി​മ​ല വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ രാ​ഷ്ട്ര​പ​തി​ക്ക്​ സ​മ​ർ​പ്പി​ക്കാ​നാ​യി ദേ​വ​സ്വം ബോ​ർ​ഡ്​ നി​വേ​ദ​നം ത​യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ലും സ​ന്നി​ധാ​ന​ത്തു​നി​ന്ന്​ വേ​ഗ​ത്തി​ൽ മ​ട​ങ്ങി​യ​തി​നാ​ൽ സ്വീ​ക​രി​ച്ചി​ല്ല.


നി​വേ​ദ​നം അ​ടു​ത്ത​ദി​വ​സം സ്വീ​ക​രി​ക്കാ​മെ​ന്നും ഇ​തി​നാ​യി സ​മ​യം ന​ൽ​കാ​മെ​ന്നും മ​ന്ത്രി​യെ അ​റി​യി​ച്ചു. ശ​ബ​രി​മ​ല വി​ക​സ​ന​ത്തി​നാ​യി വ​ന​ഭൂ​മി വി​ട്ടു​കി​ട്ടു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​ട​ക്കം വി​ശ​ദീ​ക​രി​ച്ചാ​യി​രു​ന്നു നി​​വേ​ദ​നം.