രാഷ്ട്രപതിക്കു വിരുന്നൊരുക്കി ഗവർണർ
Thursday, October 23, 2025 1:38 AM IST
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിരുന്നൊരുക്കി.
തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിൽ രാഷ്ട്രപതിദ്രൗപദി മുർമു, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഗവർണറുടെ പത്നി അനഘ , മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പത്നി കമല വിജയൻ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, മന്ത്രിമാർ എംപിമാർ തുടങ്ങിയവർ പങ്കെടുത്തു.