ഹരിതചട്ടം പാലിച്ചില്ലെങ്കിൽ കർശന നടപടി
Thursday, October 23, 2025 1:09 AM IST
തിരുവനന്തപുരം: തദ്ദേശപൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനുള്ള അച്ചടിസാമഗ്രികളുടെ വിതരണത്തിലും ഉപയോഗത്തിലും പ്രകൃതിക്ക് ദോഷകരമായ വസ്തുക്കൾ ഉപയോഗിക്കുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട ഹരിതചട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത അച്ചടിസാമഗ്രികളുടെ വിതരണക്കാരുടെയും ഡീലർമാരുടെയും പ്രിന്റർമാരുടെയും സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്ന കമ്മീഷണർ.