ഇംപീച്ച്മെന്റ്; താത്പര്യം ദീർഘ വിചാരണയെന്നു യുഎസ് പ്രസിഡന്റ്
Wednesday, January 22, 2020 11:19 PM IST
ദാവോസ്: തനിക്ക് എതിരേ സെനറ്റിൽ ദീർഘവിചാരണ നടത്തണമെന്നാണ് ആഗ്രഹമെന്നു ട്രംപ്. ഇപ്പോഴത്തെയും മുന്‍പത്തെയും ഭരണകൂട ഉദ്യോഗസ്ഥർ വിചാരണവേളയിൽ തെളിവു കൊടുക്കുന്നതിനു വിരോധമില്ല. എന്നാൽ അത് സുരക്ഷാ പ്രശ്നത്തിനിടയാക്കുമെന്നു ട്രംപ് ദാവോസിൽ റിപ്പോർട്ടർമാരോടു പറഞ്ഞു.
വിചാരണയിൽ നേരിട്ട് ഹാജരാവാനും താത്പര്യമുണ്ട്. എന്നാൽ തന്റെ അഭിഭാഷകർ സമ്മതിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിചാരണ സംബന്ധിച്ച നടപടിക്രമങ്ങൾ ചൊവ്വാഴ്ച സെനറ്റ് അംഗീകരിച്ചു. പുതിയ തെളിവെടുപ്പു വേണമെന്നതുൾപ്പെടെയുള്ള ഡെമോക്രാറ്റുകളുടെ നിർദേശം 53-47ന് സെനറ്റ് നിരാകരിച്ചു.