ജർമൻ പാക്കേജ്: കുട്ടികളുള്ള കുടുംബങ്ങൾക്കു നേട്ടം
Friday, June 5, 2020 11:19 PM IST
ബർലിൻ: രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകാൻ ജർമൻ സർക്കാർ പ്രഖ്യാപിച്ച 130 ബില്യൻ യൂറോയുടെ പാക്കേജിന്റെ ഗുണഫലങ്ങൾ നേരിട്ടു ലഭിക്കുന്ന ഒരു വിഭാഗമാണു കുട്ടികളുള്ള കുടുംബങ്ങൾ. ഓരോ കുട്ടിക്കും മുന്നൂറ് യൂറോ വീതം അധികമായി ലഭിക്കുന്ന വിധത്തിലാണു പാക്കേജ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ തുക നികുതി പരിധിയിൽനിന്ന് ഒഴിവാകും.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 6.3 ശതമാനത്തിന്റെ ചുരുക്കമാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. എഴുപതു വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തെ താങ്ങിനിർത്തുക എന്ന ലക്ഷ്യത്തോടെയാണു സർക്കാർ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.
മൂല്യവർധിത നികുതിയിൽ വരുത്തിയിരിക്കുന്ന താത്കാലിക കുറവും കുടുംബങ്ങൾക്കു നേരിട്ടു പ്രയോജനം ലഭിക്കും. ഇലക്ട്രിക് കാറുകൾ വാങ്ങാനുള്ള സർക്കാർ റിബേറ്റ് ഇരട്ടിയുമാക്കിയിട്ടുണ്ട്.
ജോസ് കുന്പിളുവേലിൽ